പേട്രിയറ്റിലെ 'മനുഷ്യൻ' എത്തി; മമ്മൂട്ടിയുടെ ശബ്ദത്തിൽ സുഷിൻ ശ്യാം മാജിക്! ഗാനം 'സീക്രട്ട്' ആയി റിലീസ് ചെയ്തതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ലെ പുതിയ ഗാനം റിലീസായി. മമ്മൂട്ടിയും മോഹൻലാലും 19 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ മൾട്ടിസ്റ്റാർ ചിത്രത്തിലെ 'മനുഷ്യൻ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവസംഗീത സംവിധായകൻ സുഷിൻ ശ്യാം ഈണമിട്ട ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം മമ്മൂട്ടിയുടെ ശബ്ദമാണ്. മമ്മൂട്ടിയും ശക്തിശ്രീ ഗോപാലനും ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. എന്നാൽ, ഇത്രയും വലിയൊരു ചിത്രത്തിലെ ഗാനം മുൻകൂട്ടി അറിയിക്കാതെ റിലീസ് ചെയ്തതിൽ ആരാധകർക്കിടയിൽ ചർച്ചാവിഷയമാകുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും, കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈപ്പ് കുറക്കാൻ വേണ്ടിയാണോ ഗാനം 'സീക്രട്ട്' ആയി റിലീസ് ചെയ്തതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ ചിത്രം എത്തുന്നത്

Tags:    
News Summary - 'The Human' from Bougainvillea is here; Sushin Shyam magic in Mammootty's voice! Social media debates if the song was released as a 'secret'.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.