തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭു ആദ്യമായി നിർമിച്ച ചിത്രമാണ് ശുഭം. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ബോക്സ് ഓഫിസിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ തുടക്കത്തിൽ തന്നെ വലിയ തുകക്ക് സീ5 സ്വന്തമാക്കിയിരുന്നു.
എന്നാൽ, ശുഭം തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാതെ വന്നതോടെ, പ്രശ്‌നങ്ങൾ നേരിടുകയും സ്ട്രീമിങ്ങിൽ നിന്ന് അവസാന നിമിഷം സീ5 പിന്മാറുകയും ചെയ്തു. ഇപ്പോഴിതാ ശുഭം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും എന്നാണ് പുതിയ വിവരം.
ഹോട്ട്‌സ്റ്റാറിൽ ജൂൺ 13 മുതൽ ചിത്രം സ്ട്രീം ചെയ്യും. പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു ഹൊറർ കോമഡി ചിത്രമാണ് ശുഭം. പത്ത് കോടി രൂപ ബജറ്റിൽ നിർമിച്ച ശുഭം മികച്ച ലാഭം നേടിയിട്ടുണ്ട്. ഹോട്ട്സ്റ്റാറുമായുള്ള ഒ.ടി.ടി കരാറിലൂടെ സാമന്തക്ക് നേട്ടം ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വസന്ത് മാരിഗന്തിയാണ് ചിത്രത്തിന്‍റെ രചന. ഹർഷിത് മൽഗിറെഡ്ഡി, ശ്രിയ കോന്തം, ചരൺ പെരി, ശാലിനി കൊണ്ടേപ്പുടി, ഗവിറെഡ്ഡി ശ്രീനിവാസ്, ശ്രാവണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. സാമന്തയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.