സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു

 പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ(32) അന്തരിച്ചു. 32-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് വിയോഗം. നീലിന്റെ മാനേജറാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള സ്റ്റാൻഡ്  അപ്പ് കൊമേഡിയനാണ് നീൽ നന്ദ

ഒരു മാധ്യമ നൽകിയ അഭിമുഖത്തിലാണ് നീലിന്റെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിർഭാഗ്യവശാൽ നീൽ നമ്മളെ വിട്ടുപിരിഞ്ഞു പോയി. നന്ദ വളരെ മികച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയനും നല്ലൊരു മനുഷ്യനുമാണ്. എന്റെ നല്ലൊരു സുഹൃത്തുമായിരുന്നു. അവന്റെ മുന്നിൽ ലോകം ഉണ്ടായിരുന്നു-മാനേജർ പറഞ്ഞു.

നീലിന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകമെമ്പാടും താരത്തിന് ആരാധകരുണ്ടായിരുന്നു. നീലിന് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

'ഹൃദയം തകർന്ന വേദനയോടെ നീലിന് വിട ചൊല്ലുന്നു. ഹാസ്യത്തിന് പോസിറ്റീവ് ശക്തി നൽകിയ നീലിന്റെ ശുന്യത വലിയ നഷ്ടമാണ്. ഈ വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ആദരാഞ്ജലികൾ നീൽ.ഞങ്ങളുടെ സ്റ്റേജും പിയാനോയും മനോഹരമാക്കിയതിന് നന്ദി'- ദ പോർട്ട് കോമഡി ക്ലബ് എക്സിൽ കുറിച്ചു.

Tags:    
News Summary - Stand-up comedian Neel Nanda dies at 32

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.