പുതിയ പാർലമെന്റ് മന്ദിരം പ്രൗഢമെന്ന് ഷാറൂഖും അക്ഷയും, തമിഴന്റെ അഭിമാനമുയർത്തിയതിന് നന്ദിയെന്ന് രജനി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആശംസകളുമായി സുപ്പർസ്റ്റാർ ഷാറൂഖ് ഖാനും അക്ഷയ്കുമാറും രജനീകാന്തും. പുതിയ പാർലമെന്റ് മന്ദിരത്തെ പുകഴ്ത്തിയാണ് ഷാറൂഖും അക്ഷയ് കുമാറും ട്വീറ്റ് ചെയ്തത്. എന്നാൽ ലോക്സഭയില ചെങ്കോൽ സ്ഥാപിച്ചതിന് തമിഴ്മക്കളുടെ പേരിൽ നന്ദി പറയുകയായിരുന്നു രജനി.

സൂപ്പർ സ്റ്റാറുകൾക്ക് മറുപടി നൽകിയ പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യ ശക്തിയുടെയും പു​രോഗതിയുടെയും പ്രതീകമാണെന്ന് വ്യക്തമാക്കി. എന്റെ പാർലമെന്റ് എന്റെ അഭിമാനം എന്ന ഹാഷ്ടാഗോടുകൂടിയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഈ രാജ്യത്തിന്റെ വൈവിധ്യത്തെ സംരക്ഷിക്കുകയും അവിടെയുള്ള ജനങ്ങളെയും പ്രതിനിധീകരിക്കുകയും രാജ്യത്തിന്റെ ഭരണഘടനയെ മുറുകെ പിടിക്കുകയും ചെയ്യുന്നവർക്കായി ഒരുക്കിയ പുതിയ വീട് എത്ര രാജകീയമാണ്. പുതിയ രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം. അത് ഞങ്ങളുടെ കാലങ്ങളായുള്ള സ്വപ്നങ്ങളുടെത് കൂടിയാണ്. ജയ് ഹിന്ദ് - ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

പുതിയ പാർലമെന്റ് മന്ദിരം കാണുന്നത് അഭിമാനകരമാണ്. ഇത് എന്നും രാജ്യത്തിന്റെ പുരോഗതിയുടെ പ്രതീകമാകട്ടെ -എന്ന് അക്ഷയ് കുമാറും ട്വീററ് ചെയ്തു.

തമിഴ് ശക്തിയുടെ ചിഹ്നമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുന്നതിന് പ്രധാനമരന്തിയോട് ആത്മാർഥമായ നന്ദിയെന്ന് രജനീകാന്ത് തമിഴിൽ ട്വീറ്റ് ചെയ്തു.

Tags:    
News Summary - SRK about New Parliament Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.