ശിവകാർത്തികേയനും കീർത്തി സുരേഷും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തമിഴ് ചിത്രം രജനിമുരുകൻ റി റിലീസിനൊരുങ്ങുന്നു. 2016 ജനുവരി 14നാണ് ചിത്രം തിയറ്ററുകളിൽ എത്തിയ ചിത്രം 2025 മാർച്ച് 14 ന് വീണ്ടും തിയറ്ററുകളിൽ എത്തും. റീ-റിലീസിന് മുന്നോടിയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ5-ൽ ചിത്രം ലഭ്യമാണ്.
ശിവകാർത്തികേയനും കീർത്തി സുരേഷുമൊപ്പം സൂരി, രാജ്കിരൺ, സമുദ്രക്കനി, ജി. ജ്ഞാനസംബന്ധം, അച്യുത് കുമാർ, ദീപ രാമാനുജം, മനോബാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
പൊൻറാം സംവിധാനം ചെയ്ത ചിത്രം ശിവകാർത്തികേയനുമായി അദ്ദേഹം ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ്. യുഗഭാരതി എഴുതിയ വരികൾക്ക് ഡി. ഇമ്മാനാണ് സംഗീതം നൽകിയത്. ഛായാഗ്രഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിങ് വിവേക് ഹർഷനുമാണ് നിർവഹിച്ചത്. 2017ൽ രാജ് വിഷ്ണു എന്ന പേരിൽ കന്നഡയിൽ ചിത്രം പുനർനിർമിച്ചു.
ദീപാവലി റിലീസായി എത്തിയ അമരനാണ് ശിവകാർത്തികേയന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സായി പല്ലവിയായിരുന്നു ചിത്രത്തിലെ നായിക. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ എത്തിയിയത്. ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.