'തന്‍റെ ബയോപിക്കിൽ ജയലളിത ആഗ്രഹിച്ചത് ഈ നടിയെയാണ്' സിമിഗ്രേവാളിന്‍റെ വെളിപ്പെടുത്തൽ

മുംബൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ 'തലൈവി' കണ്ട് നടിയും ടെലിവിഷൻ അവതാരികയുമായ സിമിഗ്രേവാളിന്‍റെ പ്രതികരണം വൈറലാകുന്നു. 'കങ്കണ റണാവത്ത് ജയലളിതയുടെ കഥാപാത്രത്തിന് ആത്മാവും ശരീരവും നൽകി' എന്ന് അഭിനന്ദിക്കുമ്പോഴും 1999ൽ ജയലളിതയുമായി നടത്തിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കുകയാണ് സിമി ഗ്രേവാൾ.

ജയാജി ആഗ്രഹിച്ചിരുന്നത് വെള്ളിത്തിരയിൽ തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായ് ആയിരിക്കണം എന്നായിരുന്നുവെന്ന് സിമിഗ്രേവാൾ ട്വിറ്ററിൽ കുറിച്ചു.

അരവിന്ദ് സ്വാമിയുടെ അഭിനയത്തേയും സിമി ഗ്രേവാൾ അഭിനന്ദിച്ചു. എം.ജി.ആറായി അരവിന്ദ് സ്വാമി പുനർജനിക്കുകയായിരുന്നു എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്.

" കങ്കണയുടെ റാഡിക്കലായ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അവരുടെ അഭിനയ ശേഷിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. തലൈവിയിൽ കഥാപാത്രത്തിന് ആത്മാവും ശരീരവും അവർ നൽകിയിട്ടുണ്ട്. എന്നാൽ ഐശ്വര്യ റായ് തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നായിരുന്നു ജയാജിയുടെ ആഗ്രഹം. കങ്കണയെ ജയാജി പൂർണമനസ്സോടെ ഏറ്റെടുക്കുമായിരുന്നു എന്നാണ് എന്‍റെ തോന്നൽ.

എം.ജി.ആറായി അരവിന്ദ് സ്വാമി പുനർജനിക്കുകയായിരുന്നു. " സിമി ഗ്രേവാൾ കുറിച്ചു.

'അരവിന്ദ് സ്വമിയാണതെന്ന് നാം തീർത്തും മറന്നുപോകും. അത് എം.ജി.ആറാണെന്ന് തന്നെ നാം പൂർണമായും വിശ്വസിക്കും. പക്ഷെ ജയലളിതയുടെ കുട്ടിക്കാലം അവർ വിട്ടുപോയി. സിനിമയിൽ ജയലളിതയുടെ കുട്ടിക്കാലം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞേനെ. അതുമാത്രമാണ് എന്‍റെ അഭിപ്രായം.' ഒരു കമന്‍റിന് മറുപടിയായി അവർ എഴുതുന്നു.  

Tags:    
News Summary - Simi Garewal’s thumbs up to Kangana Ranaut as Thalaivii

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.