Posted On
date_range Updated On
date_range സിദ്ധാൻശു സഞ്ജീവ് ശിവന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള നോമിനേഷൻ
മുംബൈ: സെപ്റ്റംബറിൽ ആരംഭിക്കുന്ന 49 ആമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിദ്ധാൻശു സഞ്ജീവ് ശിവന് മികച്ച നടനുള്ള നോമിനേഷൻ. ബി ആർ പ്രസാദ് തിരക്കഥയെഴുതി, സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം.
ബോട്ടപകടത്തിൽ കാണാതായ പിതാവിനെ അന്വേഷിക്കുന്ന പന്ത്രണ്ടുകാരൻ പാക്കരനെന്ന കേന്ദ്ര കഥാപാത്രത്തെയാണ് വെള്ളിത്തിരയിൽ സിദ്ധാൻശു പകർത്തിയത്. അമ്മ ദീപ്തി പിള്ള ശിവനാണ് ചിത്രത്തിന്റെ നിർമ്മാണം. സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചു പ്രേമൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ( ശബ്ദ മിശ്രണം ), ബോളിവുഡ് സംഗീതസംവിധായകൻ തോമസ് കാന്റിലൻ ( സംഗീതം) എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. സിദ്ധാൻശുവിന്റെ ആദ്യ ചിത്രമാണ് 'ഒഴുകി ഒഴുകി ഒഴുകി'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.