മലയാളത്തിന് പുറത്തും ബെത്‌ലഹേം തരംഗം; തമിഴിലും തെലുങ്കിലും ഹിറ്റ്
മലയാളത്തിൽ വൻ വിജയം കൊയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അതിർത്തികൾ കടന്നും വൻ വിജയത്തിലേക്ക്. മലയാളത്തിലെ വൻ സ്വീകരണത്തിന് ശേഷം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ പോലെ തന്നെ തെലങ്കാനയിലും ഏർലി മോർണിംഗ് ഷോ ലിസ്റ്റ് ചെയ്തിരിക്കുകയാണ്.
തെലങ്കാനയിലെ ഏറ്റവും വലിയ സ്ക്രീനായ മൈത്രി വിമൽ 70 എംഎം സ്ക്രീനിൽ രാവിലെ 8 മണിക്കാണ് സിനിമയുടെ ആദ്യ ഷോ ഇന്ന് നടന്നത്. ചിത്രത്തിന്‍റെ തമിഴ്നാട്ടിലെയും തെലങ്കാനയിലെയും തിയേറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ്. തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സിനൊപ്പം ചേർന്നാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്.
ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിച്ച് കുതിപ്പ് തുടരുകയാണ്. മലയാള സിനിമയ്ക്ക് അന്യഭാഷകളിൽ ലഭിക്കുന്ന ഈ വലിയ സ്വീകരണം മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന് പുറത്ത് വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിലേക്ക് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.