ദേശീയ അവാർഡ്: പി.ടിയുടെ ചിത്രം അവസാന നിമിഷം മാറ്റി -സിബി മലയിൽ

തൃശൂർ: പി.ടി. കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന ചിത്രം ദേശീയ അവാർഡ് നിർണയത്തിൽ അവസാന നിമിഷം മാറ്റി നിർത്തിയെന്ന് അവാർഡ് നിർണയ ജൂറി അംഗമായിരുന്ന സംവിധായകൻ സിബി മലയിൽ. കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘പി.ടി കലയും കാലവും’ എന്ന ത്രിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ സിനിമകളേ പി.ടി ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാം എണ്ണം പറഞ്ഞ സിനിമകളാണ്. 2009ലെ ദേശീയ അവാർഡ് നിർണയ സമിതിയിൽ പരദേശി എന്ന സിനിമ വിവിധ അവാർഡുകൾക്ക് പരിഗണിക്കപ്പെട്ടിരുന്നു.

സിനിമയിലെ ‘തട്ടംപിടിച്ചു വലിക്കല്ലേ...’ എന്ന ഗാനത്തിന് സുജാതക്ക് മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് നൽകാൻ തീരുമാനമായി. എന്നാൽ, അവസാന നിമിഷം ഫെസ്റ്റിവൽ ഡയറക്ടർ ഇടപെട്ട് ശ്രേയാ ഘോഷാലിന് അവാർഡ് നൽകി. മറ്റ് അവാർഡുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ചാനലുകളുടെ അവാർഡ് ഷോ പോലെയാണ് ദേശീയ അവാർഡ് നിർണയമെന്നാണ് ഉത്തരവാദപ്പെട്ടവർ പോലും ധരിച്ചുവെച്ചിരിക്കുന്നതെന്നും സിബി മലയിൽ പറഞ്ഞു. സംസ്കാരിക വകുപ്പ് നടത്തുന്ന സംസ്ഥാന ചലച്ചിത്ര ഫെസ്റ്റിവലുകളിൽ വിദേശ ജൂറികളെ മാത്രം ഉൾക്കൊള്ളിച്ച് മലയാള ചലച്ചിത്രകാരന്മാരെ ഒഴിവാക്കുന്ന പ്രവണത മാറ്റി ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - sibi malayil on PT filim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.