ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി നടി കങ്കണ റാണവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. കങ്കണ ഇന്ദിര ഗാന്ധിയായി എത്തുന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയി എത്തുന്നത് ശ്രേയസ് തൽപടെ ആണ്. വാജ്പേയിയായുളള നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് കങ്കണ. സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലായിട്ടുണ്ട്.
നേരത്തെ പുറത്ത് വന്ന എമർജൻസിയുടെ ടീസറിനും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ദിര ഗാന്ധിയായിട്ടുള്ള കങ്കണയുടെ മേക്കോവറായിരുന്നു ടീസറിലെ പ്രധാന ആകർഷണം. മണികർണികക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന എമർജൻസിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിതേഷ് ഷായാണ്. തലൈവിയിലെ ജയലളിതയായിട്ടുള്ള മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.