സാനിയ മിർസയുമായി വേർപിരിഞ്ഞോ! ഒടുവിൽ മൗനം വെടിഞ്ഞ് ശുഐബ് മാലിക്

 സാനിയ മിർസ- ശുഐബ് മാലിക് വിവാഹമോചനം ഇപ്പോഴും മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്.'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍' എന്നുള്ള സാനിയയുടെ  ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് വിവാഹമോചന കഥകൾ ഇടംപിടിക്കാൻ തുടങ്ങിയത്. 

ഇപ്പോഴിതാ വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശുഐബ് മാലിക്. എക്സ്പ്രസ് ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഈ ചോദ്യത്തിന് ഞാനോ എന്റെ ഭാര്യയോ ഉത്തരം നൽകുന്നില്ല. അത് വെറുതെ വിടൂ'- എന്നായിരുന്നു ശുഐബ് മാലികിന്റെ മറുപടി

അതേസമയം ഇരുവരും വേർപിരിഞ്ഞതായി ശുഐബിന്റെ സുഹൃത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം  പറഞ്ഞിരുന്നു.

വിവാഹമോചന വാർത്തകൾ വലിയ ചർച്ചയാകുമ്പോൾ റിയാലിറ്റി ഷോയുമായി ഒന്നിച്ചെത്തുകയാണ് സാനിയയും ശുഐബും.  ഉർദുഫ്ലിക്സിലാണ് 'ദി മിർസ മാലിക്' ഷോയുമായി ഇരുവരും എത്തുന്നത്.

Tags:    
News Summary - Shoaib Malik reacting to divorce rumours with Sania Mirza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.