ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ഒ.ടി.ടിയിലേക്ക്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ളിക്സിൽ ജനുവരി 19ന് ‘കാപ്പ’ സ്ട്രീമിങ് ആരംഭിക്കും. ഡിസംബർ 22ന് തിയേറ്ററിൽ റീലിസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

ഒരു ഗാങ്സ്റ്റർ ചിത്രമാണ് ‘കാപ്പ’. ചിത്രത്തില്‍ ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജി.ആര്‍. ഇന്ദുഗോപന്‍ ആണ്. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ചിത്രം.


അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ്, ദിലീഷ് പോത്തൻ, സജിത മഠത്തിൽ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.


ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇതാദ്യമായാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ഒരു ചിത്രം നിർമ്മിക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യര്‍ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.


Tags:    
News Summary - Shaji Kailas film 'Kappa' to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.