ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പത്താൻ ജനുവരി 25നാണ് തിയറ്ററുകളിൽ എത്തുന്നത്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പത്താനിലെ 'ബേഷരം രംഗ്' എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നതോടെയാണ് ചിത്രത്തിനെതിരെ വിമർശനം ഉയർന്നത്. പാട്ടിൽ കാവി നിറത്തിലുള്ള ബിക്കിനിയിൽ ദീപിക എത്തുന്നുണ്ട്. ഇതായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. എന്നാൽ ഗാനം സൂപ്പർ ഹിറ്റായിരുന്നു.
ഇപ്പോഴിതാ പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാൻ. പത്താനിലെ രണ്ട് ഗാനങ്ങൾക്കും വമ്പൻ പ്രതികരണം ലഭിച്ചപ്പോൾ എന്തുതോന്നി എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി. സംഗീത സംവിധായകരായ വിശാൽ, ശേഖർ അടക്കമുള്ള അണിയ പ്രവർത്തകരോട് നന്ദിയുണ്ടെന്നാണ് ഷാറൂഖ് ഖാൻ പറഞ്ഞത്. പാട്ടുകളെ കുറിച്ച് വിവാദങ്ങൾ ഒരു വശത്ത് ഉയരുമ്പോഴാണ് നടന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.