നവംബർ 2 ന് ഷാരൂഖ് ഖാന്റെ 57ാം പിറന്നാളാണ്. പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. ഈ വർഷത്തെ പിറന്നാൾ നടന് അൽപം പ്രത്യേകത നിറഞ്ഞതാണ്. അഞ്ച് വർഷത്തിന് ശേഷം ബോളിവുഡിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണ് നടൻ.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ഷാരൂഖ് ഖാൻ ചിത്രം പത്താൻ ചർച്ചയാവുകായണ്. ചിത്രത്തിന്റേതെന്ന് പറയപ്പെടുന്ന ടീസർ സോഷ്യൽ മീഡിയയിൽ ലീക്കായിരിക്കുകയാണ്. നടന്റെ മാസ് ആക്ഷൻ രംഗങ്ങളുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഷാരൂഖിനെ കൂടാതെ ദീപിക പദുകോണിനേയും ജോൺ എബ്രഹാമിനേയും വീഡിയോയിൽ കാണാം. ചിത്രത്തിന്റെ അണിയറപ്രവർത്തകരല്ല വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ടീസർ എങ്ങനെ ലീക്കായതെന്ന് ഇനിയും വ്യക്തമല്ല.
അതേസമയം പുറത്ത് വന്ന വീഡിയോക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ഷാരൂഖ് ഖാന്റെ രണ്ടാംവരവ് ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
പിറന്നാൾ ദിനമായ നവംബർ 2ന് ആരാധകർക്കായി ഒരു നിർണ്ണായക പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യാനായിരുന്ന ടീസറാണ് ലീക്കായതെന്നാണ് വിവരം. അതേസമയം എസ്. ആർ.കെയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.