50 വർഷത്തിനിടെ രാജ്യത്ത് റിലീസ് ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം; ബംഗ്ലാദേശിൽ ഇന്ത്യൻ സിനിമകളുടെ വിലക്ക് നീക്കിയത് ആ ഷാരൂഖ് ചിത്രം

ബംഗ്ലാദേശിൽ ഒരുകാലത്ത് ഇന്ത്യൻ സിനിമകൾ വിലക്കിയിരുന്നു. 2009ലാണ് വിലക്ക് മാറുന്നത്. ബംഗ്ലാദേശിന് സ്വാതന്ത്ര്യം കിട്ടിയശേഷം 1972ലാണ് ഇന്ത്യൻ സിനിമകൾക്ക് അവിടെ വിലക്ക് വരുന്നത്. പിന്നീട് ശൈഖ് ഹസീന അധികാരത്തിൽ വന്നു. അതിനുശേഷം 2023ലാണ് 50 വർഷമായി തുടരുന്ന വിലക്ക് നീക്കുന്നത്. ഇന്ത്യൻ സിനിമകൾക്ക് ദശാബ്ദങ്ങളായി ഏർപ്പെടുത്തിയിരുന്ന വിലക്ക് ഷാരൂഖ് ഖാന്റെ 'പത്താൻ' ആണ് ലംഘിച്ചത്. ഇന്ത്യൻ സിനിമകളുടെ പ്രവേശനത്തിൽ ഇത് ഒരു വലിയ മാറ്റത്തിന് തുടക്കമിട്ടു. ശൈഖ് ഹസീനയുടെ സമീപകാലത്തെ നിയമപ്രശ്നങ്ങൾക്ക് മുമ്പാണ് ഈ റിലീസ് നടന്നത്.

വിമോചനയുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയുണ്ടായിട്ടും തദ്ദേശീയ ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കുന്നതിനായി പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമകളെ വിലക്കിയിരുന്ന ബംഗ്ലാദേശിൽ ഇത് ഒരു പ്രധാന മാറ്റത്തിന് തുടക്കമിട്ടു. ഷാരൂഖ് ഖാന്റെ വലിയ ആരാധികയായതുകൊണ്ടാണ് ശൈഖ് ഹസീന രാജ്യത്ത് ആ സിനിമ തന്നെ ആദ്യം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്നും വാർത്തകളുണ്ടായിരുന്നു. സിനിമ വ്യാപകമായി ബംഗ്ലാദേശിൽ ആഘോഷിക്കപ്പെട്ടു. വൻ ജനക്കൂട്ടമാണ് സിനിമ കാണാനെത്തിയത്. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമകളിലൊന്നായി ഇന്നും പത്താൻ തുടരുന്നു.

പ്രാദേശിക സിനിമാവ്യവസായത്തെ സംരക്ഷിക്കുന്നതിനാണ് ബംഗ്ലാദേശിലെ തിയറ്ററുകളിൽ ബോളിവുഡ് സിനിമകൾ നിരോധിച്ചത്. അതിനുപകരം ബംഗ്ലാദേശി സിനിമകളും സോഫ്റ്റ് പോൺ ഇംഗ്ലീഷ് സിനിമകളുമാണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. പക്ഷേ അതുകൊണ്ടൊന്നും പ്രാദേശിക സിനിമാവ്യവസായത്തിന് നിലനിൽപ്പുണ്ടായില്ല. മാത്രമല്ല, കേബിൾ ടിവിയിൽ ഹിന്ദി സിനിമകൾ വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടു. രാജ്യത്ത് തിയറ്ററുകൾ വ്യാപകമായി അടച്ചുപൂട്ടാനും തുടങ്ങി. 2000ൽ 1,600 തിയറ്ററുകളാണ് ബംഗ്ലാദേശിൽ ഉണ്ടായിരുന്നത്. എന്നാൽ 2010 ആയപ്പോഴേക്കും അത് 600 ആയി കുറഞ്ഞു. തകർച്ചയിൽനിന്ന് രക്ഷപ്പെടാൻ ചില തിയറ്ററുകൾ നിയമവിരുദ്ധമായി അശ്ലീലസിനിമ പ്രദർശിപ്പിക്കാനും തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു.

എന്നിട്ടും അവക്കൊന്നും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പല തിയറ്ററുകളും ഷോപ്പിങ് സെന്ററുകളോ അപ്പാർട്ടുമെന്റുകളോ ആയി മാറി. ബംഗ്ലാദേശി സിനിമകൾക്ക് കാഴ്ചക്കാർ കുറഞ്ഞതും തിയറ്ററുകൾ അടച്ചുപൂട്ടാൻ കാരണമായി. അതിനൊക്കെ പുറമെ പ്രാദേശിക സിനിമകളുടെ നിലവാരമില്ലാത്ത തിരക്കഥകളും നിർമാണവും തകർച്ചക്ക് ആക്കം കൂട്ടി. മറുവശത്ത് ബോളിവുഡ് സിനിമകളുടെ വ്യാജ ഡി.വി.ഡി പതിപ്പുകൾ വ്യാപകമായി വിറ്റുപോവാനും തുടങ്ങി. അതിനുശേഷമാണ് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

2023ൽ ഇന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ ചിത്രങ്ങളാണ് ഷാരൂഖ് ഖാന്റെ ജവാനും പത്താനും. ഒരു നീണ്ട ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ എസ്.ആർ.കെ ചിത്രങ്ങളായിരുന്നു ഇവ. ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം ബോക്സോഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു. ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 25 നാണ് തിയറ്ററുകളിലെത്തിയത്. 2018 ൽ പുറത്തിറങ്ങിയ സീറോക്ക് ശേഷം ഷാറൂഖിന്റേതായി വെള്ളിത്തിരയിൽ എത്തിയ ചിത്രമായിരുന്നു ഇത്. ഏകദേശം 1,050.30 കോടിയാണ് ആഗോളതലത്തിൽ പത്താൻ സമാഹരിച്ചത്. 

Tags:    
News Summary - Shah Rukh Khan movie was the first Hindi film to be released in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.