ജനുവരി 25 നാണ് പത്താൻ പ്രദർശനത്തിനെത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം ഷാറൂഖ് ഖാൻ ചിത്രം ബോളിവുഡിൽ എത്തുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് നായിക. ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തുടക്കം മുതലെ ഷാറൂഖ് ഖാന്റെ പത്താനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ നടനെതിരേയും ചിത്രത്തിനെതിരേയും ഗുരുതര ആരോപണവുമായി വിവാദ നായകൻ കെ.ആർ.കെ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന് പോസിറ്റീവ് റിവ്യൂവിനായി അണിയറ പ്രവർത്തകർ ലക്ഷങ്ങൾ മുടക്കിയെന്നാണ് കെ.ആർ.കെയുടെ ട്വീറ്റ്.
'പത്താൻ ചിത്രത്തിന്റെ പ്രമോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്‘OneImpression' എന്ന കമ്പനി എന്നെ ബന്ധപ്പെട്ടിരുന്നു. പോസിറ്റീവ് റിവ്യൂ നൽകുന്നതിനായി സിനിമ നിരൂപകർക്ക് പണം നൽകാൻ നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ 1 കോടി രൂപ അവശ്യപ്പെട്ടു. ഇത് കേട്ട് അവർ ഞെട്ടി. ഓരോരുത്തര്‍ക്കും പരമാവധി 1-2 ലക്ഷം രൂപയാണ് നല്‍കുന്നതെന്ന് അവർ എന്നോട് പറഞ്ഞു- കെ. ആർ.കെ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.