ഷാരൂഖ് ഖാന്റെ 'കിങ്'; ചിത്രീകരണം ജൂണിൽ

ഷാരൂഖ് ഖാന്റെ പുതിയ പടം കിങിന്‍റെ ഷൂട്ട് ജൂണിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2025 ജൂൺ മുതൽ ഇന്ത്യയിലും യൂറോപ്പിലുമായി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. 2026 അവസാനത്തോടെ ചിത്രം തിയറ്ററിലെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഷാരൂഖിന്‍റെ മകൾ സുഹാന ഖാനും കിങിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻജ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭയ് വർമയും കിങിൽ അഭിനയിക്കുന്നുണ്ട്. സുജോയ് ഘോഷിന് പകരം സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'ഇതൊരു ആക്ഷൻ ഡ്രാമയാണ്. കുറച്ച് നാളായി ഇത്തരമൊരു സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏഴെട്ട് വർഷമായുള്ള ആഗ്രഹമാണ്. ആക്ഷൻ-പാക്ക്ഡ് എന്റർടെയ്‌നറിനായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. അടിപൊളി, മാസ്സ്, ആക്ഷൻ, വൈകാരിക ചിത്രം നിർമിക്കാൻ ഞങ്ങൾ എല്ലാവരും ഒത്തുചേരുന്നു'- എന്നാണ് ഷാരൂഖ് ഖാൻ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ കിങിനെ കുറിച്ച് പറഞ്ഞത്. കിങിന്‍റെ അപ്ഡേറ്റുകളെല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. 

Tags:    
News Summary - Shah Rukh Khan King shoot in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.