ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ എത്താൻ ഇനി അധികം ദിവസമില്ല. ജനുവരി 25ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാ ലോകവും ഉറ്റുനോക്കുന്നത്. ഷാറൂഖിനോടൊപ്പം ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.
വിവാദങ്ങളോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആദ്യഗാനം പുറത്ത് വന്നതിനെ പിന്നാലെ പത്താൻ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു ഇവരുടെ വാദം. പത്തിനിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലാണ് നടി പാട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇതും ചൊടിപ്പിച്ചിരുന്നു.
പാട്ട് പുറത്ത് വന്നതിന് പിന്നാലെ ഷാരൂഖ് ഖാനെ വെല്ലുവിളിച്ച് ബി.ജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീഷ് ഗൗതം എത്തിയിരുന്നു. മകളോടൊപ്പം ചിത്രം കാണുമോ എന്നായിരുന്നു വെല്ലുവിളി. ഇപ്പോഴിതാ മകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പത്താൻ കണ്ടിരിക്കുകയാണ് നടൻ. ചിത്രത്തിന്റെ തിയറ്റർ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്ക്രീനിങ്ങിലാണ് നടൻ കുടുംബസമേതം എത്തിയത്. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പം കിങ് ഖാന്റെ സഹോദരി ഷെഹ്നാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു. ഷാറൂഖിന്റേയും കുടുംബത്തിന്റേയും വിഡിയോ സോഷ്യൽ മിഡിയയിൽ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.