വനത്തിന്‍റെ നിഗൂഢതകളിലേക്ക് ഒരു യാത്ര; 'സംഭവം അദ്ധ്യായം ഒന്ന്' ആരംഭിച്ചു

പൂർണമായും കാടിന്‍റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാന്‍റസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു. നവാഗതനായ ജീത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമയുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്,ഫയസ് മുഹമ്മദ് എന്നിവർ നിർമിക്കുന്നു.

കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിന്‍റെ നിഗൂഢതകൾ എന്താണെന്ന് അഴിയുന്നതാണ് ഈ സിനിമ. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ചിത്രം ആക്ഷന് പ്രാധാന്യം നിറഞ്ഞതാണ്.

അഷ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർഥ് ഭരതൻ,അസീംജമാൽ, സെന്തിൽ കൃഷ്ണ, രാജേഷ് അഴിക്കോട്, വിജയ് മുത്തു, ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ കലേഷ്, ഡാവഞ്ചി സതീഷ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു

കോ - പ്രൊഡ്യൂസർ - നവീൻ ഊട്ട. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഷ്ന റഷീദ്. ഛായാഗ്രഹണം - നവീൻ ജോസ്. എഡിറ്റിങ് - അർജുൻ പ്രകാശ്. പശ്ചാത്തല സംഗീതം - ഗോഡ്വിൻ തോമസ്. കോസ്റ്റ്യും - ഡിസൈൻ സമീരാസനീഷ്.

മേക്കപ്പ് - പട്ടണം റഷീദ്. സംഘട്ടനം- അഷറഫ് ഗുരുക്കൾ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മെൽബിൻ മാത്യു, അനൂപ് മോഹൻ. സ്റ്റിൽസ് -നിദാദ്. പ്രൊഡക്ഷൻ മാനേജർ - ശാന്തകുമാർ. പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ.

Tags:    
News Summary - sambhavam adhyayam onnu movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.