സൽമാൻ ഖാനെ പോലൊരാൾ ഇങ്ങനെ പറയാമോ; നടന്റെ 'കാസ്റ്റിങ് കൗച്ച്' പരാമർശം വിവാദമാകുന്നു...

സിനിമകൾ പോലെ തന്നെ നടൻ സൽമാൻ ഖാന്റെ പരാമർശങ്ങളും വലിയ വിവാദമാകാറുണ്ട്. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുളള നടന്റെ വാക്കുകൾ വലിയ ചർച്ചയാവുകയാണ്. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിന്റെ ട്രെയിലർ ലോഞ്ചിലാണ് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വിവാദ പരാമർശം നടത്തിയത്.

ചിരഞ്ജീവി കേന്ദ്രകഥപാത്രമായി എത്തുന്ന ഗോഡ്ഫാദറിൽ സൽമാൻ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ എത്തിയതിനെ  കുറിച്ച് പറയവെയാണ്  വിവാദ പരാമർശം നടത്തിയത്.

ഗോഡ്ഫാദർ ചിത്രം ചെയ്യുന്നതിന് മുൻപ് താനും ചിരഞ്ജീവിയും ഒരു പരസ്യ ചിത്രം ചെയ്യുന്നതിനായി ഒരുമിച്ച് തായിലൻഡിൽ പോയി. അന്ന് തന്നോടൊപ്പം സോഫയിൽ കിടന്ന് ഉറങ്ങിയത് ചിരഞ്ജീവിയായിരുന്നു. അങ്ങനെയാണ് താൻ ഗോഡ്ഫാദറിൽ എത്തിയതെന്നും കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് സൽമാൻ ഖാൻ പറഞ്ഞു. ട്രെയിലർ ലോഞ്ചിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ്  ഇക്കാര്യം പറഞ്ഞത്.

'തമ്പ്സ് അപ്പിന്റെ പരസ്യത്തിൽ അഭിനയിക്കുന്നതിനായിട്ടാണ് ഞങ്ങൾ തായിലൻഡിൽ ഒരുമിച്ച് പോയത്. അന്ന് എന്നോടൊപ്പം സോഫയിൽ കിടന്ന് ഉറങ്ങിയ ഒരേയൊരു വ്യക്തി ചീരു മാത്രമാണ്. ഏകദേശം വെളുപ്പിന് രണ്ട് മണിയോടെയാണ് ഞങ്ങൾ ലാൻഡ് ചെയ്തത്. അവിടെ ഇരുന്ന് കുറെ നേരം സംസാരിച്ചു. അദ്ദേഹത്തിനോട് റൂമിൽ പോയി ഉറങ്ങാൻ ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിന് സമ്മതിച്ചില്ല. സോഫയിൽ ഇരുന്ന് ഉറങ്ങാമെന്ന് പഞ്ഞു. അതേ സോഫയിലായിരുന്നു ഞാനും ഉറങ്ങിയത്. ഇത് കാസ്റ്റിങ് കൗച്ച് ആണ്. ഇതുകൊണ്ടാണ് എന്നെ ഗോഡ്ഫാദറിലേക്ക് കാസ്റ്റ് ചെയ്തത്'; സൽമാൻ ഖാൻ പറഞ്ഞു.

സല്‍മാന്‍റെ പരാമർശം വൈറലായതോടെ നടനെ വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തി. സൽമാൻ ഖാനെ പോലൊരു നടൻ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഇത്തരത്തിലൊരു കമന്റ് പറയാൻ പാടില്ലായിരുന്നു എന്നാണ് അധികം പേരും പറഞ്ഞത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

സല്‍മാന്‍ വേഷമിടുന്ന ആദ്യത്തെ തെന്നിന്ത്യൻ ചിത്രമാണ് ഗോഡ്ഫാദര്‍.  ചിരഞ്ജീവി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഓക്ടോബർ 5 നാണ് തിയറ്ററുകളിൽ എത്തുന്നത്.

Tags:    
News Summary - Salman Khan jokes about ‘casting couch’, says that’s how he was cast in God Father with Chiranjeevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.