വധഭീഷണി; സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

വധഭീഷണിയെ തുടർന്ന് നടൻ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിനു പിന്നിലെ ലോറൻസ് ബിഷ്ണോയ്‌ സംഘത്തിൽനിന്ന് നടന് ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടന് സുരക്ഷ ശക്തമാക്കുന്നത്.ഇനി മുതൽ സൽമാന്റെ സുരക്ഷക്കായി ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടാകും.

കഴിഞ്ഞ ജൂണിലായിരുന്നു സൽമാൻ ഖാനും പിതാവ് സലിം ഖാനും ഭീഷണി കത്ത് ലഭിച്ചത്. കൊല്ലപ്പെട്ട ഗായകൻ മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു കത്തിൽ. തുടർന്ന് സൽമാന്റെ സുരക്ഷ മുംബൈ പൊലീസ് ശക്തിപ്പെടുത്തുകയായിരുന്നു. കൂടാതെ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസും നൽകി.

വധഭീഷണിയിൽ നടത്തിയ അന്വേഷണത്തിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017 ലും 2018 നടനെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി കണ്ടെത്തിയിരുന്നു.

Tags:    
News Summary - Salman Khan gets Y-Plus security and X-security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.