സൽമാൻ ഖാൻ 

ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ ഖാന്റെ ഭക്ഷണ ശീലത്തെക്കുറിച്ച് നടൻ സഞ്ജയ് മിശ്ര ഈയിടെ ഒരു രഹസ്യം വെളിപ്പെടുത്തി. ഫിറ്റ്നസിൽ അത്രമേൽ ശ്രദ്ധിക്കുന്ന സൽമാനെ പോലൊരാൾ എല്ലാ നേരവും അരി ഭക്ഷണം കഴിക്കുന്നത് തന്നെ അതിശയിപ്പിച്ചുവെന്നാണ് സഞ്ജയ് മിശ്ര ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘‘എല്ലാ നേരത്തെ ഭക്ഷണത്തിലും സൽമാൻ അരി ഉൾപ്പെടുത്തുന്നു. ചോറില്ലാതെ ഭക്ഷണം മുഴുവനായില്ലെന്ന് തോന്നുന്ന ഒട്ടേറെ പേരുണ്ട്. അത്തരമൊരാളായിരിക്കും അദ്ദേഹവും. എപ്പോഴെ​ല്ലാം അദ്ദേഹം ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ, അപ്പോഴെല്ലൊം പ്ലേറ്റിൽ അൽപം ബോയ്ൽഡ് റൈസുണ്ടാകും’’ -സഞ്ജയ് വിശദീകരിക്കുന്നു.

എല്ലാ നേരവും ചോറോ ?

ബോയ്ൽഡ് റൈസ് ഏറ്റവുമെളുപ്പം ദഹിക്കുന്നതാണ്. വയറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗ്ലൂട്ടൻ പ്രകൃത്യാ തന്നെ അരിയിൽ ഇല്ല എന്നതാണ് പലർക്കും ഇതിനോടുള്ള ഒരിഷ്ടമെന്നും കൺസൾട്ടന്റ് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു. വർക്കൗട്ട് ​ചെയ്യാനാവശ്യമായ ഇന്ധനം നൽകാൻ അരി ഉത്തമമാണ്. ഊർജം നിലനിർത്താൻ സഹായിക്കും. അതേസമയം, എത്രമാത്രം ശരീര വ്യായാമം ചെയ്യുന്നവരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്, ആർക്കൊക്കെ അരിഭക്ഷണം ഉത്തമം എന്ന് പറയാനാകൂ. ‘‘അരി ഒരു പ്രശ്നകാരിയല്ല. എന്നാൽ, മതിയായ പ്രോട്ടീനും പച്ചക്കറികളും ഹെൽത്തി ഫാറ്റും ഇല്ലാതെ അരി മാത്രം കഴിക്കുന്നത് പോഷകക്കുറവ് സൃഷ്ടിക്കും. ശരിയായ അളവിൽ, ആവശ്യത്തിന് പോഷകങ്ങളും ഫൈബറും ഉൾപ്പെടുത്തിയുള്ള ആഹാരമാണെങ്കിൽ അമിത വണ്ണമോ പ്രമേഹമോ ഭീഷണിയാകില്ല’’ -ഗരിമ വിശദീകരിക്കുന്നു.

ഇരുന്നു ജോലി ചെയ്യുന്നവുരും പ്രമേഹബാധിതരും പക്ഷെ അളവിൽ വളരെയധികം ശ്രദ്ധിക്കണം. 

Tags:    
News Summary - Salman Khan eats rice all the time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.