16 വർഷങ്ങൾക്ക് ശേഷം ആമിറും കജോളും; സംവിധാനം രേവതി, 'സലാം വെങ്കി' ട്രെയിലർ

പ്രമുഖ നടിയും സംവിധായികയുമായ രേവതി, കജോളിനെ നായികയാക്കി ബോളിവുഡിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'സലാം വെങ്കി'. സുജാതയുടെയും (ക​ജോൾ) മകൻ വെങ്കിയുടെയും (വിശാൽ ജെത്‍വ) കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.

16 വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും കജോളും ഒരുമിക്കുന്ന ചിത്രം കൂടിയാണ് സലാം വെങ്കി. ആമിർ അതിഥി താരമായാണ് എത്തുന്നത്. ട്രെയിലറിന്റെ അവസാനം നടൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ആമിറും കജോളും ഒരുമിച്ച 'ഫനാ' എന്ന ചിത്രം വലിയ വിജയമായി മാറിയിരുന്നു.

രാഹുൽ ബോസ്, പ്രകാശ് രാജ്, രാജീവ് ഖന്തേൽവാൽ, അഹാന കുമാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഡിസംബർ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുക. 

Full View


Tags:    
News Summary - Salaam Venky Official Trailer Kajol Vishal Jethwa Aamir Khan Revathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.