20 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ, ദളപതി വിജയോടൊപ്പം ജെനീലിയ ഡിസൂസയും ബിപാഷ ബസുവും അഭിനയിച്ച ചിത്രമായ 'സചിൻ' റീ റിലീസ് ചെയ്തിരിക്കുകയാണ്. ഏപ്രില്‍ 18 ന് റീ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷൻ അതിശയിപ്പിക്കുന്നതാണ്. ജോണ്‍ മഹേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
ടോളിവുഡ് ചിത്രമായ 'നീതോ'യെ ആസ്പദമാക്കി 2005 ഏപ്രിൽ 14 ന് പുറത്തിറങ്ങിയ സചിൻ, ബോക്സ് ഓഫിസിൽ മികച്ച പ്രതികരണമാണ് നേടിയത്. 10 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം അക്കാലത്തെ ബ്ലോക്ക്ബസ്റ്ററായിരുന്നു. ദേവി ശ്രീ പ്രസാദിന്റെ സംഗീതവും ഗാനങ്ങളും ചിത്രത്തിന്‍റെ വിജയത്തിന് കാരണമായി.
റീ-റിലീസിന്റെ ആദ്യ ദിവസം തന്നെ ചിത്രം ആറ് കോടി രൂപയിൽ കൂടുതൽ കലക്ഷൻ നേടിയെന്നാണ് വിവരം. 10 കോടിയിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുണ്ട്. കോളിവുഡിൽ ഏറ്റവും കൂടുതൽ റീ-റിലീസ് കളക്ഷൻ നേടിയ ചിത്രമായി സചിൻ മാറുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
ചിത്രത്തിൽ വടിവേലു, സന്താനം, രഘുവരൻ, തലൈവാസൽ വിജയ്, താടി ബാലാജി, ചാംസ്, മോഹൻ ശർമ, മയിൽസാമി, രശ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. താണു ആണ് ചിത്രം നിർമിച്ചത്. ജീവ കാമറയും വി.ടി. വിജയൻ ആയിരുന്നു എഡിറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.