പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' ചിത്രീകരണം ആരംഭിച്ചു

ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം നിർവഹിക്കുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ജൂനൈസ് ബാബുവിന്‍റെ ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ പൂർത്തിയായി. സംവിധായകരായ നാദിർഷ, വി.എം. വിനു, ശ്രദ്ധേയ നിർമാതാവായ പി.വി. ഗംഗാധരന്‍റെ ഭാര്യ പി.വി ഷെരിൻ, മക്കളായ ഷെർഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിൻ സിദ്ദിഖ്, അസ്കർ അലി, ജയരാജ് വാര്യർ, ഹരിത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമം നിർമാതാവ് ജുനൈസ് ബാബുവിന്‍റെ ഉമ്മയും ഭാര്യയും ചേർന്ന് നിർവഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: കിരൺ, മനോജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ് റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Saiju Kurup Aaram shooting begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.