ന്യൂയോർക്: ലവ് സ്റ്റോറി, പേപ്പർ മൂൺ, ടഫ് ഗയ്സ് ഡോണ്ട് ഡാൻസ്, ബാരി ലിൻഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റ്യാൻ ഓ നീൽ (82) അന്തരിച്ചു. ലെവ് സ്റ്റോറിയിലെ പ്രകടനത്തിന് മികച്ച വിദേശ നടനുള്ള ഡേവിസ് ഡി ഡെണറ്റെല്ലോ പുരസ്കാരം ലഭിക്കുകയും ഓസ്കാർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. എക്കാലത്തെയും മികച്ച പത്ത് റൊമാന്റിക് ചിത്രങ്ങളിൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ‘ലവ് സ്റ്റോറി’യെ ഉൾപ്പെടുത്തിയിട്ടുണ്ട്. 70കളിലെ തിളങ്ങുന്ന താരമായിരുന്നു റ്യാൻ ഓ നീൽ. അമച്വർ ബോക്സിങ് താരം എന്ന നിലയിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം 2017 വരെ അഭിനയരംഗത്ത് സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.