ആർ ആർ ആറിന്റെ മികച്ച വിജയത്തിന് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടൻ ജൂനിയർ എൻ.ടി. ആർ. സിനിമയെ പോലെ തന്നെ കുടുംബത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന നടൻ ഭാര്യ ലക്ഷ്മി പ്രാണതിക്കൊപ്പം അവധി ആഘോഷിക്കുകയാണ് . ജൂനിയർ എൻ.ടി. ആറിന്റേയും ഭാര്യയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിട്ടുണ്ട്.
ജൂനിയർ എൻടി ആർ തന്നെയാണ് ലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ഇതുപോലുള്ള നിമിഷങ്ങൾ...' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അധികം സിനിമാ കോളങ്ങളിൽ ഇടം പിടിക്കാത്ത താരപത്നിയാണ് ലക്ഷ്മി. നടനോടൊപ്പം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറില്ല. ജൂനിയർ എൻ.ടി.ആറിന്റേയും ഭാര്യയുടേയും ചിത്രങ്ങൾക്ക് മികച്ച കമന്റുകളാണ് ലഭിക്കുന്നത്.
ബാഹുബലിക്ക് ശേഷം എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് ജൂനിയർ എൻ.ടി ആറിന്റെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. രാം ചരൺ, ആലിയ ഭട്ട് എന്നിവരും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഭാഷാ വ്യത്യാസമില്ലാതെയാണ് ഇന്ത്യൻ സിനിമ ലോകം ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.