സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'റോയ്' ഡിസംബർ ഒമ്പതിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സുനില്‍ ഇബ്രാഹിം കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ഒമ്പതിന് സോണി ലിവിലാണ് പ്രദർശനം ആരംഭിക്കുന്നത്.
നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു.
ഡോക്ടർ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാൽ പ്രസാദ്, ഡെയ്സ് ജെയ്സൺ, രാജഗോപാലൻ പങ്കജാക്ഷൻ, വിനയ് സെബാസ്റ്റ്യൻ, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, നിപുൺ വർമ്മ, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, മില്യൺ പരമേശ്വരൻ, ബബിത്, ലക്ഷ്മി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി.എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം - ഗോപി സുന്ദര്‍, ഗായകർ - സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, നേഹ നായർ, റാഖിൽ ഷൗക്കത്ത് അലി, രാജേഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - എം. ബാവ, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം - രമ്യ സുരേഷ്, എഡിറ്റര്‍ - വി. സാജന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - എം.ആര്‍. വിബിന്‍, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പി.ആർ.ഒ - എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.