സൂര്യ നായകനായ കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം റെട്രോ ഒ.ടി.ടിയിൽ എത്തുകയാണ്. നെറ്റ്ഫ്ലിക്സിൽ ജൂൺ അഞ്ചിന് ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഒ.ടി.ടിയിൽ എത്തുന്നത് സംബന്ധിച്ച് നെറ്റ്ഫ്ലിക്സും ചിത്രത്തിന്‍റെ നിർമാതാക്കളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
മേയ് ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. തന്റെ നഷ്ടപ്പെട്ട പ്രണയി രുക്മിണിയെ കണ്ടെത്താനുള്ള പാരിവേൽ കണ്ണന്‍റെ പരിശ്രമമാണ് റെട്രോ. അന്വേഷണത്തിൽ അയാൾ നേരിടുന്ന തടസങ്ങളും അതിലൂടെ വികസിക്കുന്ന വൈകാരിക യാത്രയുമാണ് ചിത്രത്തിൽ.
പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന് സംഗീതം നൽകിയത് സന്തോഷ് നാരായണനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.