നേരത്തെ എത്തി 'രേഖാചിത്രം'; ഒ.ടി.ടിയിൽ സ്ട്രീമിങ് തുടങ്ങി

പ്രഖ്യാപിച്ചതിനും ഒരു ദിവസം മുമ്പേ രേഖാചിത്രം ഒ.ടി.ടിയിൽ എത്തി. മാർച്ച് ഏഴ് മുതൽ ചിത്രം ഒ.ടി.ടിയിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ സ്ട്രീമിങ് തുടങ്ങിയതായി സംവിധായകൻ ജോഫിൻ ടി. ചാക്കോ അറിയിച്ചു.

സോണി ലിവിനാണ് സ്ട്രീമിം ചെയ്യുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം കാണാം. മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം 75 കോടി കളക്ഷനാണ് ആ​ഗോള ബോക്സോഫീസിൽ നേടിയത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 8.5 കോടിയാണ് രേഖാചിത്രത്തിന്റെ ബജറ്റ്.

ജോൺ മന്ത്രിക്കലാണ് രേഖാചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. വ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

കലാസംവിധാനം ഷാജി നടുവിൽ ആണ്. സംഗീതം മുജീബ് മജീദ് ആണ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത് ആണ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർഷിബു ജി സുശീലൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്‍സ് ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനംഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    
News Summary - Rekhachithram out on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.