കോഴിക്കോട് കൈരളി തിയറ്ററിൽ ‘രാമുവിന്റെ മനൈവികൾ’ സിനിമയുടെ ഓഡിയോ ലോഞ്ച് നിർവഹിച്ച ശേഷം പ്രശസ്ത സംവിധായകൻ വി.എം. വിനു സംസാരിക്കുന്നു. നടി ശ്രുതി പൊന്നു, പ്രൊഡ്യൂസർമാരായ രാജേന്ദ്രബാബു, വാസു അരീക്കോട്, ഗാനരചയിതാവ് നിധീഷ് നടേരി, നടി ആതിര, നടൻ ബാലു ശ്രീധർ എന്നിവർ സമീപം


മലയാള സിനിമക്ക് ഇപ്പോൾ നല്ല കാലം -വി.എം. വിനു

ലയാള സിനിമ ഉള്ളടക്കം കൊണ്ട് ചർച്ച ചെയ്യപ്പെടുകയും നിർമാണത്തിലെ വ്യത്യസ്തയും സവിശേഷതകളും കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്യുന്ന സുവർണ കാലമാണിതെന്ന് പ്രശസ്ത സംവിധായകൻ വി.എം. വിനു. സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിച്ച ദ്വിഭാഷാചിത്രം 'രാമുവിന്റെ മനൈവികൾ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോട് കൈരളി തിയറ്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ വി.എം. വിനുവിനൊപ്പം നടൻ സുധി (കാതൽ), ഗാനരചയിതാവ് നിധീഷ് നടേരി, സുജിത്ത് കറ്റോട്, ചലച്ചിത്ര പ്രവർത്തകരായ ബാലു ബാലൻ, ബാബുരാജ് ഭക്തപ്രിയ, കെ.വി. ജലീൽ, വാസു നടുവണ്ണൂർ, ഇ.കെ. മുരളി, ഗാനരചയിതാക്കൾ പ്രഭാകരൻ നറുകര, കെ.ടി. ജയചന്ദ്രൻ തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവർത്തകരും അഭിനേതാക്കളും പ​ങ്കെടുത്തു. പ്രൊഡ്യൂസർ വാസു അരീക്കോട് അധ്യക്ഷത വഹിച്ചു. ചീഫ് അസോസിയേറ്റ് ഡയറക്ടർ എം. കുഞ്ഞാപ്പ അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തി. കോ-പ്രൊഡ്യൂസർമാരായ പി.പി. രാജേന്ദ്രബാബു സ്വാഗതവും പി. ജൈമിനി നന്ദിയും പറഞ്ഞു.

തമിഴിലും മലയാളത്തിലും ഒരേ സമയം നിർമിക്കുന്ന സിനിമ ‘രാമുവിന്റെ മനൈവികൾ’ പ്രദർശനത്തിനൊരുങ്ങുകയാണ്. എം.വി.കെ ഫിലിംസിന്റെയും ലെൻസ് ഓഫ് ചങ്ക്സിന്റെയും ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിപിന്ദ് വി. രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്: പി.സി. മോഹനൻ. എം.ആർ. രാജകൃഷ്ണൻ ശബ്ദമിശ്രണം. വർഷങ്ങൾക്കു ശേഷം എസ്.പി. വെങ്കിടേഷ് മലയാള സിനിമയിൽ പാട്ടുകൾക്ക് ഈണവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പഠിച്ച് ഡോക്ടറാവാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട ആദിവാസി പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് രാമുവിന്റെ മനൈവികൾ. കാട്ടിലെ ആദിവാസി ഊരിൽ നിന്ന് രാമുവിന്റെ വലിയ വീട്ടിലെത്തിയ ശേഷം അവൾക്കുണ്ടാവുന്ന അനുഭവങ്ങളാണ് സിനിമ പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ മല്ലിയെ സഹായിക്കാനെത്തുന്ന പുതിയ സൗഹൃദങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും പറഞ്ഞ് സിനിമ മുന്നേറുന്നു.

ബാലു ശ്രീധർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആതിര ആദിവാസി പെൺകുട്ടിയായി വേഷമിടുന്നു. ശ്രുതി പൊന്നുവാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീന, പ്രേമ താമരശ്ശേരി, സനീഷ്, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ. വിൽസൺ, മനോജ് മേനോൻ, എം. കുഞ്ഞാപ്പ, ഭാഗ്യനാഥൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. നിരവധി പുതുമുഖങ്ങളും നാടക താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഗാനങ്ങൾ: വൈരഭാരതി (തമിഴ്), വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ. ആലാപനം: പി. ജയചന്ദ്രൻ, രഞ്ജിത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത്. ചീഫ് അസോസിയറ്റ് ഡയറക്ടർ: എം. കുഞ്ഞാപ്പ, അസി. ഡയറക്ടർ: ആദർശ് ശെൽവരാജ്. കലാസംവിധാനം: പ്രഭ മണ്ണാർക്കാട്, കോസ്റ്റ്യൂംസ്: ഉണ്ണി പാലക്കാട്‌, മേക്കപ്പ്: ജയമോഹൻ, സംഘട്ടനം: ആക്ഷൻ പ്രകാശ്, നൃത്തം: ഡ്രീംസ് ഖാദർ, ഡബ്ബിംഗ്: ഋഷി ബ്രഹ്മ (ശിവം സ്റ്റുഡിയോ), ഫോളി ആർട്ടിസ്റ്റ്: ഗൗഷ് ബാഷ എ., സൗണ്ട് എൻജിനീയർ: ഹേമന്ത് എലഞ്ചെഴിയാൻ ആർ., വി.എഫ്.എക്സ്: RANZ VFX Studio, യൂനിറ്റ്: ലൈറ്റ് & സൗണ്ട് നെന്മാറ, പ്രൊഡക്ഷൻ കൺട്രോളർ: ചെന്താമരാക്ഷൻ, പ്രൊഡക്ഷൻ മാനേജർ: വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ: മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽസ്: കാഞ്ചൻ ടി.ആർ., വാർത്താവിതരണം: എ.എസ്. ദിനേശ്, അയ്മനം സാജൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ‘രാമുവിന്റെ മനൈവികൾ’ ഉടൻ പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Tags:    
News Summary - Ramuvinte Manaivikal Audio Lanch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.