രാം ഗോപാൽ വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം 'ലഡ്‌കി: എന്റർ ദി ഗേൾ ഡ്രാഗൺ' റിലീസിങ് ഡേറ്റ് പുറത്ത്

പ്രമുഖ സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ഏറ്റവും പുതിയ ചിത്രമായ ലഡ്‌കി: എന്റർ ദി ഗേൾ ഡ്രാഗൺ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം തിയറ്ററുകളിലെത്തും. പൂജ ഭലേക്കർ, അഭിമന്യു സിങ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ആക്ഷൻ-റൊമാന്റിക് വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആർ.ജി.വിയുടെ വമ്പൻ മുതൽമുടക്കുള്ള ചിത്രം കൂടിയാണ് ലഡ്‌കി: എന്റർ ദി ഗേൾ ഡ്രാഗൺ.

ഇന്ത്യൻ കമ്പനിയായ ആർട്‌സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നിവയുടെ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാൻ ഡോൺബിംഗ്, വി.വി. നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഗുരുപരൺ ഇന്റർനാഷണലാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്.

Tags:    
News Summary - Ram Gopal Varma's Ladki: Enter the Girl Dragon Movie Releasing Date Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.