സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടം സിനിമയാകുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍

സവര്‍ക്കറുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുഗു നടനും നിർമാതാവുമായ രാം ചരണ്‍ തേജ. ‘ദി ഇന്ത്യാ ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേറും നിഖില്‍ സിദ്ധാർഥയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സവർക്കറുടെ 140 ാമത് ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ചത്.

‘സ്വതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കറിന്റെ 140ാം ജന്മദിനത്തില്‍, നിഖില്‍ സിദ്ധാർഥയേയും അനുപം ഖേറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രാം വംശി കൃഷ്ണ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമ ‘ദി ഇന്ത്യ ഹൗസ്’ പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ട്’ -രാം ചരണ്‍ ട്വീറ്റ് ചെയ്തു.

1906 മുതൽ 1910 വരെ പ്രവാസകാലത്ത് സവർക്കർ താമസിച്ചിരുന്ന ലണ്ടനിലെ വസതിയായിരുന്നു ഇന്ത്യാ ഹൗസ്. ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് ഇതിനെയാണ്.

രാം ചരണിന്‍റെ പ്രൊഡക്ഷന്‍ ബാനര്‍ വി മെഗാ പിക്ചേഴ്സ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. രാം ചരന്‍, വി മെഗാ പിക്‌ചേഴ്സ്, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് സിനിമാ പ്രഖ്യാപനം നടന്നത്.

Tags:    
News Summary - Ram Charan Announces New Movie 'The India House' Based On Savarkar's Role In India's Freedom Struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.