പുതിയ ചിത്രവുമായി ഉപ്പേന സംവിധായകൻ ബുച്ചി ബാബു സന; നായകൻ രാം ചരൺ

രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരുകയാണ് രാം ചരൺ.

ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. "ഇതിൽ ആവേശമുണ്ട് !! @BuchiBabuSana & മുഴുവൻ ടീമിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു." ചിത്രം പ്രഖ്യാപിച്ച് കൊണ്ട് രാം ചരൺ ട്വീറ്റ് ചെയ്തു. 

Tags:    
News Summary - Ram Charan announces his next with Buchi Babu Sana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.