മലയാളത്തിലെ ആദ്യത്തെ സോംബി മൂവി 'രാ'ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ

പൃഥ്വിരാജ്​ നായകനായ സൂപ്പർഹിറ്റ്​ ചിത്രം എസ്രക്ക്​ ശേഷം മനു ഗോപാൽ തിരക്കഥയെഴുതി കിരൺ മോഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്​ 'രാ'. മലയാളത്തിലെ ആദ്യത്തെ സോംബി മൂവി എന്ന ടാഗ്​ലൈനോടെ എത്തുന്ന 'രാ'യുടെ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു.

സി.എസ്​ രാകേഷ്​ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തി​െൻറ എഡിറ്റർ പ്രദീപ്​ ശങ്കറാണ്​. മിക്കു കാവിൽ സംഗീത സംവിധാനവും ഫസൽ എ ബക്കർ ശബ്ദ മിശ്രണവും നിർവഹിക്കുന്നു.

ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കിരൺ മോഹൻ സംവിധാനം ചെയ്യുന്ന തമിഴ്​ ചിത്രം ബഹ്മപുരിയും റിലീസ്​ കാത്തുനിൽക്കുകയാണ്​.



Tags:    
News Summary - raa movie first look out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.