അമിതാഭ് ബച്ചൻ മികച്ച അധ്യാപകൻ; അനുഭവം പങ്കുവെച്ച് രശ്മിക മന്ദാന

ന്യൂഡൽഹി: അമിതാഭ് ബച്ചൻ, രശ്മിക മന്ദാന, നീന ഗുപ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുഡ് ബൈ'. രശ്മികയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഒക്ടോബർ 7നാണ് പ്രദർശനത്തിനെത്തുന്നത്.

ഇപ്പോഴിതാ അമിതാഭ് ബച്ചനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് രശ്മിക. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബച്ചനോടൊപ്പം അഭിന‍യിക്കാൻ സാധിച്ചത് വളരെ വലിയ കാര്യമാണെന്നും ഏറെ സന്തേഷമുണ്ടെന്നും നടി പറഞ്ഞു. അമിതാഭ് ബച്ചൻ ഒരു മികച്ച അധ്യാപകനാണെന്നാണ് താരം കൂട്ടിച്ചേർത്തു.

'മികച്ച അധ്യാപകനാണ് അമിതാഭ് ബച്ചൻ. വളരെ മികച്ചതും അതിശയിപ്പിക്കുന്നതുമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബച്ചൻ സാറിനോടൊപ്പമായതിൽ വളരെയധികം സന്തോഷമുണ്ട്'; രശ്മിക മന്ദാന പറഞ്ഞു.

'ബച്ചനെ ആദ്യമായി കണ്ടദിവസം അദ്ദേഹത്തിന്റെ പ്രഭാവലയം കാരണം ഞാൻ ഭയപ്പെട്ടു. അദ്ദേഹം വളരെ മികച്ചതാണ്. നടൻ എന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിയാൻ  സാധിച്ചു. അഭിനേത്രി എന്ന നിലയിൽ തന്നിലും ഏറെ മാറ്റമുണ്ടാക്കി. അതിൽ ബച്ചൻ സാറിനും വലിയ പങ്കുണ്ട്'; ബച്ചനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച കൊണ്ട് പറഞ്ഞു.

വികാസ് ബഹൽ സംവിധാനം ചെയ്ത 'ഗുഡ് ബൈ'യിൽ അമിതാഭ് ബച്ചൻ, നീന ഗുപ്ത എന്നിവർക്കൊപ്പം സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിങ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബ ചിത്രമാണ് 'ഗുഡ് ബൈ'.

Tags:    
News Summary - Pushpa Actress Rashmika Mandanna Opens Up About Work Experience With Amitabh Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.