നിർമാതാവ് ജയ്സൺ എളംകുളം അന്തരിച്ചു

കൊച്ചി: സിനിമ നിർമാതാവ് ജയ്സൺ ജോസഫിനെ(ജയ്സൺ എളങ്കുളം) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 44വയസായിരുന്നു. ജമുന പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്.

പനമ്പളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപാർട്മെന്റ്,5 ഡിയിൽ കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

മൂക്കിൽ നിന്നും വായിൽ നിന്നും രക്തപ്രവാഹമുണ്ടായിരുന്നു. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. ഭാര്യ റുബീന, മകൾ പുണ്യ. രണ്ടുപേരും വിദേശത്താണ്.

Tags:    
News Summary - Producer Jaison Ellakullam passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.