‘വരദരാജ മന്നാർ, ദ് കിങ്'; പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി സലാർ ടീം

ടൻ പൃഥ്വിരാജ് പിറന്നാൾ ആശസകളുമായി സലാർ ടീം. ചിത്രത്തിലെ നടന്റെ കഥാപാത്രമായ വരദരാജ മന്നാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്. ‘വരദരാജ മന്നാർ, ദ് കിങ്’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിയുടെ പോസ്റ്റർ റിലീസ് ചെയ്തത്. കെ.ജി.എഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാലാർ. പ്രഭാസാണ് നായകനായി എത്തുന്നത്.

കെ.ജി.എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂരാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക.

പൃഥ്വിരാജ്, പ്രഭാസ് എന്നിവർക്കൊപ്പം ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ചിത്രം ഡിസംബർ 22-ന് ലോകമെമ്പാടും ഉള്ള തിയറ്ററുകിളിൽ പ്രദർശനത്തിന് എത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Tags:    
News Summary - Prithviraj Sukumaran's first look poster from 'Salaar' out on his 41st birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.