നായകനോ വില്ലനോ... പ്രേക്ഷകരെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ വരദരാജ മന്നാർ

നടൻ പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി സലാർ ടീം. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.

കെ.ജി.എഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസാണ് ചിത്രത്തിലെ നായകൻ അതേസമയം പൃഥ്വരാജിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള മറ്റ് സൂചനയൊന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂറാണ് ചിത്രം നിർമ്മിക്കുന്നത്. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2023 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

നടന്റെ പുത്തൻ ലുക്ക്  പുറത്ത് വന്നതോടെ  പൃഥ്വിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Prithviraj Sukumaran's first look from Salaar went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.