മോഹൻലാലിനെ തേടി വില്ലൻ കഥാപാത്രങ്ങൾ വരാത്തത് ഇതുകൊണ്ടാണ്; വെളിപ്പെടുത്തി പൃഥ്വിരാജ്

മോഹൻലാൽ വില്ലനായാൽ നായകന്റെ കാര്യം കുഴപ്പത്തിലാവുമെന്ന് പൃഥ്വിരാജ്. മോഹൻലാലിനോട് ഒരു വില്ലൻ വേഷം ചെയ്യാമോ എന്ന് ചോദിച്ചാൽ അദ്ദേഹം ഉറപ്പായും ചെയ്യുമെന്നും നടൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലൂസിഫർ മുതൽ ഇങ്ങോട്ട് ലാലേട്ടനുമായി ഒരുപാടു ഇടപഴകിയിട്ടുണ്ട്. അദ്ദേഹവുമായി നല്ല പരിചയവുമുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിനോട് ഒരു വില്ലൻ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാൽ 'പിന്നെന്താ മോനെ' എന്നേ പറയൂ. അതുപോലെ തിരക്കഥയാണെങ്കിലും അദ്ദേഹം ചെയ്യും- പൃഥ്വിരാജ് പറഞ്ഞു.

പക്ഷെ മലയാളത്തിൽ മോഹൻലാലിനെ ഒരു പവർഫുൾ വില്ലൻ കഥാപാത്രമാക്കി പ്രതിഷ്ഠിച്ചാൽ നായകന്റെ കാര്യം കുഴപ്പത്തിലാവും. വളരെ സൂക്ഷിച്ച് മാത്രമേ അങ്ങനെയൊരു കഥാപാത്രത്തെ ആലോചിക്കാൻ പറ്റൂ. ഒരു വില്ലൻ ഉണ്ടാകാൻ ഒരു നായകൻ വേണമെന്നില്ല. നായകൻ വേണോ എന്നുള്ളത് നമ്മൾ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും. അങ്ങനെയൊരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Prithviraj Sukumaran Open Up About Why not Mohanlal Doing Negative Role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.