ഇത് യാദൃശ്ചികമല്ല, ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണമുണ്ട് -പ്രതാപ് ജോസഫ്

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെ കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണമുണ്ടെന്ന് സംവിധായകന്‍ പ്രതാപ് ജോസഫ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് സംവിധായിക ഹലിത ഷമീം രംഗത്ത് എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

രണ്ടു സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. സിനിമകളുടെ പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ലെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലേ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും  രണ്ട് സിനിമകളുടേയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലേ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്.

ഒരു സിനിമയുടെ എല്ലാ സൗന്ദര്യവും മോഷ്ടിച്ചുവെന്നായിരുന്നു സംവിധായിക ഹലിത ഷമീമിന്റെ ആരോപണം. 'ഏലേ' എന്ന ചിത്രത്തിനായി ഒരു ഗ്രാമം മുഴുവനും ഒരുക്കിയിരുന്നു. അതേ ഗ്രാമത്തിലാണ് നൻപകൽ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത്. താൻ കണ്ടതും സൃഷ്ടിച്ചതുമായ സൗന്ദര്യാത്മകത അതുപോലെ പകർത്തിയിരിക്കുന്നത് കാണുന്നത് അൽപം ബുദ്ധിമുട്ടാണെന്നും ഹലിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സംവിധായികക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

Full View


Tags:    
News Summary - prathap joseph About Lijo Jose Pellissery's Nanpakal Nerath Mayakkam Contyraversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.