ഗോപാലപുരയുടെ കഥ പറയുന്ന ‘പൊറാട്ട് നാടകം’ തുടങ്ങി

ഉത്തര മലബാറിലെ പശ്ചാത്തലത്തിൽ ഗോപാലപുര എന്ന ഗ്രാമത്തിന്റെ കഥ പറയുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട്ട് തുടങ്ങി. ഗോപാലപുരയിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളാണ് പ്രധാന പശ്ചാത്തലമാകുന്നത്.

സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയയ യൂനിവേഴ്സും ചേർന്നാണ് നിർമ്മാണം. സിദ്ദിഖിന്റെ സഹ സംവിധായകൻ നൗഷാദ് സഫ്രോണാണ് സംവിധാനം ചെയ്യുന്നത്. വിജയൻ പള്ളിക്കര, നാസർ വേങ്ങര എന്നിവരാണ് നിർമ്മാതാക്കൾ.

കാഞ്ഞങ്ങാടിനടുത്ത ഉദുമ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സിദ്ദിഖ് സ്വിച്ചോൺ നിർവഹിച്ചു. നിർമ്മാതാവ് വിജയകുമാർ പാലക്കുന്ന് ഫസ്റ്റ് ക്ലാപ്പ് നൽകി. ജാനകി, കാഞ്ഞങ്ങാട് നഗരസഭാ ചെയർപെഴ്സൺ സുജാത തുടങ്ങിയവർ പങ്കെടുത്തു.

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി , സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, അഡ്വ. ഷുക്കൂർ (ന്നാ താൻ കേസ് കൊട് ഫെയിം), അനിൽ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥൻ കോറോത്ത്, ജിജിന, ചിത്രാ നായർ, ഗീതി സംഗീത എന്നിവരും പ്രധാന താരങ്ങളാണ്.

സുനീഷ് വാരനാടിന്റേതാണ് തിരക്കഥ. മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രമാണിത്. രാഹുൽ രാജിന്റേതാണ് സംഗീതം. നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിങും നിർവഹിക്കുന്നു.

കലാസംവിധാനം - സുജിത് രാഘവൻ, മേക്കപ്പ് - ലിബിൻ മോഹൻ, കോസ്റ്റ്യും ഡിസൈൻ - സൂര്യാ രവീന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം - കെ.ജി രാജേഷ് കുമാർ, ലെയ്സൺ ഓഫീസർ - ഖുബൈബ് കൂരിയാട്, പ്രൊഡക്ഷൻ മാനേജേഴ്സ് - ലിബു ജോൺ, മനോജ് കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - ആന്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, വാഴൂർ ജോസ്, ഫോട്ടോ - രാംദാസ് മാത്തൂർ, പി.ആര്‍.ഒ - മഞ്ജു ഗോപിനാഥ്‌.

Tags:    
News Summary - porattu nadakam movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.