മലയാളസിനിമയുടെ അഭിനയ കാരണവർ പൂജപ്പുര രവിക്ക് (84) സാംസ്കാരിക കേരളം ചൊവ്വാഴ്ച വിട ചൊല്ലും. ഞായറാഴ്ച രാത്രി പത്തരയോടെ പൂജപ്പുരയിലെ വസതിയിൽ എത്തിച്ച മൃതശരീരത്തിൽ നാട് ആദരാഞ്ജലി അർപ്പിച്ചു.
ഇന്ന് രാവിലെ 10ന് ഭാരത്ഭവനിൽ പൊതുദർശനത്തിന് െവക്കും. ഉച്ചക്ക് 12ന് ശാന്തികവാടത്തിലാണ് സംസ്കാരം. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സി.പി.എം ജില്ല സെക്രട്ടറി വി. ജോയി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, മുൻമന്ത്രിമാരായ വി.എം. സുധീരൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ വീട്ടിലെത്തി അേന്ത്യാപചാരമർപ്പിച്ചു. ഇടുക്കി മറയൂർ പുതച്ചിവയലിലെ മകളുടെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന പൂജപ്പുര രവി ഞായറാഴ്ചയാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.