ജോതിഷ് ശങ്കർ സംവിധാനം ചെയ്ത മലയാളം ഡാർക്ക് കോമഡി ചിത്രമായ പൊൻമാൻ ഒ.ടി.ടിയിലേക്ക്. 2025 ജനുവരി 30-നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ ബേസിൽ ജോസഫും സജിൻ ഗോപുവും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ആദ്യദിനം മുതൽ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്.
ചിത്രം മാർച്ച് 14ന് ഒ.ടി.ടിയിൽ സ്ട്രീമിങ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ജിയോ ഹോർട് സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുക. തിയറ്ററിൽ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. മലയാളത്തിനൊപ്പം മറ്റ് പ്രധാന ഭാഷകളിലും പൊൻമാൻ പ്രേക്ഷകർക്ക് കാണാനാകും.
ജി.ആർ ഇന്ദുഗോപന്‍റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇത് യഥാർഥത്തിൽ നടന്ന കഥയാണെന്നും അതിൽ ഒരാൾ സംവിധായകൻ ജോതിഷ് ശങ്കർ തന്നെ ആയിരുന്നുവെന്നും ബേസിൽ ജോസഫ് വ്യക്തമാക്കിയിരുന്നു.
ബേസിലിന് പുറമേ സജിൻ ഗോപു, ലിജോ മോൾ, ദീപക് പറമ്പോൽ, ആനന്ദ് മന്മദൻ, രാജേഷ് ശർശ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.