'പോലീസ് ഡേ' മേയ് 23ന് തിയറ്ററുകളിൽ

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്കാരമായ 'പോലീസ് ഡേ' എന്ന ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം മേയ് 23ന് പ്രദർശനത്തിനെത്തും. നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്ന ചിത്രം സദാനന്ദ സിനിമാസിന്‍റെ ബാനറിൽ സജു വൈദ്യാറാണ് നിർമിക്കുന്നത്.

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിന്‍റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ചിത്രം. ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ. സംഗീതം -ഡിനു മോഹൻ. ഛായാഗ്രഹണം - ഇന്ദ്രജിത്ത് എസ്. എഡിറ്റിങ് - രാകേഷ് അശോക. കലാസംവിധാനം - രാജു ചെമ്മണ്ണിൽ. കോസ്റ്റ്യും -ഡിസൈൻ - റാണാ പ്രതാപ്. മേക്കപ്പ് - ഷാമി. കോ-െപ്രാഡ്യൂസേർസ് -സുകുമാർ ജി.ഷാജികുമാർ, എം.അബ്ദുൾ നാസർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ കൺ ട്രോളർ- രാജീവ് കൊടപ്പനക്കുന്ന്.

Tags:    
News Summary - Police Day hits theaters on May 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.