അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ഇർഫാൻ ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമായ 'പികു' റീറിലീസിനൊരുങ്ങുന്നു. മേയ് ഒമ്പതിന് ചിത്രത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്ന് ദീപിക പദുക്കോൺ അറിയിച്ചു.
സഹനടൻ ഇർഫാൻ ഖാനെ അനുസ്മരിച്ചുകൊണ്ടാണ് നടി വിഡിയോ പോസ്റ്റ് ചെയ്തത്. റിയാലിറ്റി ഷോയായ കോൻ ബനേഗ ക്രോർപതിയുടെ സെറ്റിൽ നിന്ന്, തിയേറ്ററുകളിൽ പോയി ചിത്രം കാണാൻ ആരാധകരോട് അഭ്യർഥിക്കുന്ന അമിതാഭ് ബച്ചനെയും വിഡിയോയിൽകാണാം.
“എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കുന്ന ഒരു സിനിമ - പികു അതിന്റെ പത്താം വാർഷികം ആഘോഷിക്കാൻ 2025 മെയ് ഒമ്പതിന് തിയേറ്ററുകളിൽ തിരിച്ചെത്തുന്നു! ഇർഫാൻ, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യുന്നു! നിങ്ങളെക്കുറിച്ച് ഇടക്കിടെ ചിന്തിക്കാറുണ്ട്...” എന്നെഴുതിയാണ് നടി ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്.
2015 മെയ് എട്ടിനാണ് പികു ആദ്യമായി തിയറ്ററുകളിൽ എത്തിയത്. ഷൂജിത് സിർകാർ സംവിധാനം ചെയ്ത പികു മികച്ച വ്യാപാരവിജയവും നിരൂപക പ്രശംസയും ലഭിച്ച ചിത്രമായിരുന്നു. ചിത്രത്തിൽ ദീപിക പദുക്കോൺ പികു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമിതാഭ് ബച്ചൻ അവരുടെ വൃദ്ധനും കർക്കശക്കാരനായ പിതാവ് ഭാസ്‌കോർ ബാനർജിയായാണ് എത്തുന്നത്. പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും നിസ്സാരമായ കലഹങ്ങളും ഉണ്ടായിരുന്നിട്ടും അവരുടെ ബന്ധത്തിന്റെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.