14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ പള്ളിമണി തിയറ്ററുകളിൽ. നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി സംവിധാനം ചെയ്തിരിക്കുന്നത് അനിൽകുമ്പഴയാണ്.
എല്‍ എ മേനോൻ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എൽ എ മേനോൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്.
സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ 'പള്ളിമണി'യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന 'പള്ളിമണി'യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, ജോബിന്‍ മാത്യു, പ്രൊഡക്ഷൻ മാനേജർ - ദീപു തിരുവല്ലം, മോഷൻ പോസ്റ്റർ ഡിസൈനര്‍- സേതു ശിവാനന്ദന്‍.വാര്‍ത്ത പ്രചരണം- സുനിത സുനില്‍. പോസ്റ്റർ ഡിസൈനർ : എസ് കെ ഡി ഡിസൈനിംഗ് ഫാക്ടറി. ബി ജി എം റിജോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.