വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്ത "ഒരു ജാതി ജാതകം" ഒ.ടി.ടിയിലേക്ക്. ജനുവരി മാസം തിയേറ്ററുകളിലെത്തിയ ചിത്രം മനോരമ മാക്സിലൂടെ ഒ.ടി.ടിയില്‍ എത്തും. സ്‍ട്രീമിങ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
ബാബു ആന്റണിയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മൃദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗായകന്‍ വിധു പ്രതാപും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജനുവരി 31നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
അതേസമയം, ചിത്രത്തിൽ ക്വീർ-സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ ആലപ്പുഴ സ്വദേശി ഹരജി നൽകിയിരുന്നു. സിനിമയിലുള്ള അധിക്ഷേപ പരാമർശങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍. എഡിറ്റിങ് രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. മേക്കപ്പ് ഷാജി പുല്‍പ്പള്ളി.
കോസ്റ്റ്യും ഡിസൈന്‍ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ അനില്‍ ഏബ്രഹാം.ക്രിയേറ്റീവ് ഡയറക്ടര്‍ - മനു സെബാസ്റ്റ്യന്‍. കാസ്റ്റിങ് ഡയറക്ടര്‍ പ്രശാന്ത് പാട്യം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്‌സ് നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.