‘ഗരുഡന്’ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ‘ബേബി ഗേളി’ൽ ജോയിൻ ചെയ്ത് നിവിൻ പോളി. നിവിൻ വണ്ണമൊക്കെ കുറച്ച് സ്റ്റൈലിഷ് ലുക്കിൽ നിവിന്റെ തിരിച്ചുവരവ്. പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം ബേബി ഗേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
ബേബി ഗേളിൽ കുഞ്ചാക്കോ ബോബനാണ് അഭിനയിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിഷു ദിനത്തിലാണ് നിവിൻ പോളി ചിത്രത്തിൽ ജോയിൻ ചെയ്തത്. നിവിൻ പോളിയുടെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകരും ആവേശത്തിലാണ്.
മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് ബേബി ഗേൾ. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത് ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.