രാജാവാകാൻ നിവിൻ പോളി; സംവിധാനം അനുരാജ് മനോഹർ

തന്‍റെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. 'ശേഖര വർമ്മ രാജാവ്​' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ഇഷ്കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്. എസ്. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും.

നിവി​േന്‍റതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ തുറമുഖവും പടവെട്ടുമാണ്​. രാജീവ്​ രവി സംവിധാനം ചെയ്യുന്ന തുറമുഖം അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്​. ഈ സംഭവത്തെ ആസ്പദമാക്കി കെ.എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് അദ്ദേഹത്തിന്‍റെ മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ സജയൻ, ഇന്ദ്രജിത്ത്​ സുകുമാരൻ, ജോജു ജോർജ്​, അർജുൻ അശോകൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്​. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനാകുന്ന ചിത്രമാണ് പടവെട്ട്.

Tags:    
News Summary - nivin pauly anuraj manohar movie rajav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.